
സ്വന്തം ലേഖകൻ
അഞ്ചാലുംമൂട് : മർവ്വ യുവജന വേദിയുടെ പത്താമത് വാർഷികവും ജീലാനി അനുസ്മരണവും ഒക്ടോബർ 25, 26 (വെള്ളി, ശനി) തീയതികളിൽ കാഞ്ഞിരംകുഴി മർവ്വ നഗറിൽ നടക്കും. ഒക്ടോബർ 25 വെള്ളിയാഴ്ച്ച രാത്രി 8 മണി മുതൽ താജ്ദാരെ മദീന ബുർദ്ദ ഇഖ്വാൻ അവതരിപ്പിക്കുന്ന ബുർദ മജ്‌ലിസും തുടർന്ന് ഫാത്തിമ ജുമാ മസ്ജിദ് ഇളമ്പള്ളൂർ ചീഫ് ഇമാം ഹാഫിസ് മുസ്തഫ സഅദി നേതൃത്വം നൽകുന്ന നസീഹത്തും ദുഃആ മജ്ലിസും നടക്കും. രണ്ടാം ദിവസമായ ഒക്ടോബർ 26 ശനിയാഴ്ച വൈകിട്ട് 4 മണി മുതൽ ഉസ്താദ് മുഹമ്മദ് ഷെഫീഖ് ഫാളിലി, മുഹമ്മദ് ഉനൈസ് അസ്സുൽത്താനി തുടങ്ങിയവർ നേതൃത്വം നൽകുന്ന ജീലാനി റാത്തീബ് മജ്‌ലിസും ശേഷം ഉദ്ഘാടന സമ്മേളനവും നടക്കും. ഉദ്ഘാടന സമ്മേളനം കരുവാ മുസ്ലിം ജമാഅത്ത് ഇമാം ഉസ്താദ് നൗഷാദ് അസ്ലമി എം.ഡി ഉദ്ഘാടനം ചെയ്യും കരുവാ മുസ്ലിം ജമാഅത്ത് മുആദ്ദീൻ അബ്ദുൽ ജലീൽ മുസ്ലിയാർ ആശംസ പ്രഭാഷണം നടത്തും. തുടർന്ന് മുഖ്യപ്രഭാഷണവും ദുആയും കണ്ടച്ചിറ മുസ്ലിം ജമാഅത്ത് ചീഫ് ഇമാം അൽ ഉസ്താദ് അയ്യൂബ്ഖാൻ മഹ്ളരിയുടെ നേതൃത്വത്തിൽ നടക്കും. അന്നേദിവസം അന്നദാനം ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
0 تعليقات