banner

കറണ്ട് പോയതോടെ എടിഎം കൗണ്ടറിൽ കയറി...!, പ്ലാൻ പ്രകാരം ആദ്യ ഘട്ടം പൂർത്തികരിച്ചു, പക്ഷേ കഷ്ടപ്പെട്ട് പൊളിച്ചിട്ടും നയാപൈസ കിട്ടാതെ മടക്കം, അന്വേഷണം


സ്വന്തം ലേഖകൻ
ഇടുക്കി : ഇടുക്കി നെടുംകണ്ടത്തിനടുത്ത് പാറത്തോട്ടിലുള്ള സ്വകാര്യ കമ്പനിയുടെ എടിഎം തകർത്ത് കവർച്ചാ ശ്രമം. കഴിഞ്ഞ രാത്രിയിൽ മേഖലയിൽ വൈദ്യുതി തടസപ്പെട്ടത് മുതലെടുത്താണ് മോഷ്ടാവ് എടിഎം കൗണ്ടറിൽ പ്രവേശിച്ചതെന്നാണ് നിഗമനം. സ്വകാര്യ എടിഎം ഏജൻസി ആയ ഹിറ്റാച്ചിയുടെ ഇടുക്കി നെടുംകണ്ടത്തിനു സമീപം പാറത്തോട്ടിലുള്ള കൗണ്ടറാണ് തകർത്ത് പണം മോഷ്ടിക്കാൻ ശ്രമിച്ചത്.

തിങ്കളാഴ്ച രാത്രിയിൽ ആയിരുന്നു സംഭവം. അടച്ചിട്ടിരുന്ന ഷട്ടർ ഉയർത്തി അകത്തു കടന്ന മോഷ്ടാവ് എടിഎം യന്ത്രത്തിന്‍റെ മുൻ ഭാഗം തകർത്തു. എന്നാൽ പണമുണ്ടായിരുന്ന ഭാഗം തുറക്കാനായില്ല. രണ്ട് ദിവസം മുൻപാണ് എടിഎമ്മിൽ പണം നിറച്ചത്. രാവിലെ പണം എടുക്കാൻ എത്തിയ നാട്ടുകാരാണ് സംഭവം ആദ്യം അറിഞ്ഞത്. തുടർന്ന് കട്ടപ്പന എ എസ് പി യുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം എത്തി അന്വേഷണം ആരംഭിച്ചു. വിരളലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും തെളിവുകൾ ശേഖരിച്ചു. തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെ ഒരു മണിക്കൂറോളം ഈ ഭാഗത്ത് വൈദ്യുതി ബന്ധം തടസപ്പെട്ടിരുന്നു.

കൗണ്ടറിൽ നിന്ന് പണം നഷ്ടമായിട്ടില്ലെന്ന് ഏജൻസി അധികൃതർ അറിയിച്ചു. സിസിടിവി നിരീക്ഷണം നടത്തുന്നത് ചെന്നൈയിലുള്ള ഏജൻസിയാണ്. ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം ഊർജ്ജിതമാക്കാനാണ് പൊലീസിന്‍റെ നീക്കം. യന്ത്രം തകർക്കാൻ ശ്രമിച്ച രീതി വച്ച് പ്രൊഫഷണൽ എടിഎം മോഷണ സംഘങ്ങളല്ലെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.


ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

إرسال تعليق

0 تعليقات