banner

അടുക്കള മുറ്റത്ത് വച്ച് യുവതിയെ കടന്നു പിടിച്ചു...!, എതിർത്തപ്പോൾ കഴുത്തിന് കുത്തിപ്പിടിച്ചു, വനിതാ ഡോക്ടർക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയെ പൊലീസ് പിടികൂടി

Published from Blogger Prime Android App
സ്വന്തം ലേഖകൻ
ആലപ്പുഴ: വനിതാ ഡോക്ടർക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ പ്രതി പൊലീസ് പിടിയിൽ ആയി. കലവൂരിൽ ആണ് വനിതാ ഡോക്ടർക്ക് നേരെ ഈ അധിക്രമം നടന്നത്.

സംഭവത്തിൽ ആപ്പൂര് സ്വദേശിയായ സുനിൽ എന്ന യുവാവിനെ ആണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വീടിന്റെ അടുക്കള മുറ്റത്ത് വച്ച് ഡോക്ടറെ കടന്നു പിടിച്ചെന്നാണ് പരാതിയിൽ പറയുന്നത്. എതിർത്തപ്പോൾ കഴുത്തിന് കുത്തിപ്പിടിച്ചു ശ്വാസം മുട്ടിച്ച് കൊല്ലാനും ശ്രമിച്ചെന്ന് പരാതിയിൽ പറയുന്നു.

إرسال تعليق

0 تعليقات