സ്വന്തം ലേഖകൻ
മോഷണം നടന്നാൽ പൊലീസിനെ വിളിക്കുകയെന്നത് സാധാരണ സംഭവമാണ്. പൊലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിക്കുകയും ചെയ്യും. എന്നാൽ ഇത്തരത്തിൽ മോഷണം നടന്ന സ്ഥലത്ത് എത്തിയ പൊലീസ് ഞെട്ടി. മോഷണ വസ്തു ഉരുളക്കിഴങ്ങാണ്. ഉത്തർപ്രദേശിലെ ഹർദോയി ജില്ലയിലെ മന്നപൂർവ നിവാസിയായ വിജയ് ശർമ്മയാണ് ഉരുളക്കിഴങ്ങ് കാണാതായതിന് പൊലീസിനെ വിളിച്ചു വരുത്തിയത്.
ദീപാവലിയുടെ തലേന്ന് രാത്രി വൈകിട്ട് പുറത്തിറങ്ങി രാത്രിയോട് വീട്ടിലെത്തിയ വിജയ ശർമ്മ അടുക്കളയിലേക്ക് പോയി. അവിടെ എത്തിയപ്പോഴാണ് ഒരു കാര്യം ശ്രദ്ധയിൽപ്പെട്ടത്. രാത്രിയേക്കുള്ള ഭക്ഷണത്തിനായി താൻ കരുതിയ 250ഗ്രാം ഉരുളകിഴങ്ങ് കാണാനില്ല. ഒന്നും നോക്കിയില്ല അടിയന്തര സേവനത്തിനായി ജനങ്ങൾക്ക് പൊലീസ് നൽകിയ 112 ലേക്ക് വിളിച്ചു. ഒരു അത്യാവശ്യ കാര്യമുണ്ടെന്നും ഉടൻ എത്തണമെന്നും അറിയിച്ചു.
കേട്ടപാതി കേൾക്കാതെ പാതി പാഞ്ഞെത്തിയ പൊലീസ് സ്ഥലത്ത് എത്തിയപ്പോഴാണ് മോഷ്ടിക്കപ്പെട്ടത് ഉരുളകിഴങ്ങാണെന്ന് മനസിലായത്.മദ്യപിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് അതേ എന്നും ഉത്തരം.എന്നാൽ താൻപകൽ മുഴുവൻ പണിയെടുത്ത ക്ഷീണത്തിൽ മദ്യപിച്ചതാണെന്നും കേസ് ഉരുളകിഴങ്ങ് മോഷ്ടിച്ചതാണെന്നും ഇയാൾ പറഞ്ഞു.പിന്നീട് എന്ത് സംഭവിച്ചു എന്നതിൽ വ്യക്തതയില്ലെങ്കിലും
സംഭവം സാമൂഹിക മാധ്യമങ്ങളിൽ വൈറലായി.
പൊലീസിന് അഭിനന്ദനവും വിജയ് ശർമ്മയ്ക്ക് വിമർശനവും. അടിയന്തര സേവന നമ്പറിൽ വിളിച്ച ഉടൻ എത്തിയതിനാണ് പൊലീസിന് അഭിനന്ദനം. പൊലീസിന് വിലപ്പെട്ട സമയം കളഞ്ഞതിനാണ് വിജയ് ശർമ്മയ്ക്ക് വിമർശനവും ഉയർന്നു.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
.jpg)

0 تعليقات