banner

നവീൻ ബാബുവിന്റെ മരണം: വേണ്ടിവന്നാൽ സിബിഐ അന്വേഷണം ആവശ്യപ്പെടും; നിലപാട് കടുപ്പിച്ച് കുടുംബം


സ്വന്തം ലേഖകൻ
കണ്ണൂർ : അന്വേഷണം ശരിയായ രീതിയിൽ അല്ലെങ്കിൽ സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്ന് എ.ഡി.എം. നവീൻ ബാബുവിന്റെ കുടുംബത്തിനുവേണ്ടി ഹാജരായ അഭിഭാഷകൻ അഡ്വ. ജോണ്‍ എസ്.റാല്‍ഫ്. കളക്ടർ ഗൂഢാലോചനയുടെ ഭാഗമാണോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പി.പി ദിവ്യയുടെ ജാമ്യപേക്ഷയില്‍ വാദം പൂര്‍ത്തിയായതിന് പിന്നാലെയാണ് അഭിഭാഷകന്‍ ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. ജാമ്യാപേക്ഷയില്‍ വിധി പ്രസ്താവിക്കുന്നത് കോടതി വെള്ളിയാഴ്ചയിലേക്ക് മാറ്റിയിട്ടുണ്ട്.

പ്രത്യേക സംഘത്തിന്റെ അന്വേഷണം ശരിയായ രീതിയിൽ അല്ല പോകുന്നത് എന്ന് വെളിവാകുന്ന സമയത്ത് സിബിഐ അന്വേഷണം ആവശ്യപ്പെടും. പ്രശാന്തന്‍ ഒരു സർക്കാർ ജീവനക്കാരനാണ്. അദ്ദേഹത്തിന് എങ്ങനെയാണ് പെട്രോൾ പമ്പ് തുടങ്ങാൻ പറ്റുക? ആ കാരണത്താലാണല്ലോ അദ്ദേഹത്തെ ഇപ്പോൾ സസ്പെൻഡ് ചെയ്തിരിക്കുന്നത്. അങ്ങനെ ഒരാൾക്ക് പെട്രോൾ പമ്പിന് അനുമതി നൽകണം എന്ന് പ്രതിക്ക് എങ്ങനയാണ് പറയാൻ പറ്റുക – അഭിഭാഷകൻ ചോദിച്ചു.

അന്വേഷണ സംഘം ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടില്ല. പ്രശാന്തന്റേയും കളക്ടറുടേയും പ്രതിയുടേയും കോൾ ഡീറ്റെയിൽസ് എടുത്തിട്ടില്ല. കളക്ടറുടെ മൊഴിയിൽ ഗുഢാലോചനയുണ്ട്. ആദ്യമില്ലാത്ത മൊഴിയാണ് പിന്നീട് പറയുന്നത്.


എനിക്ക് ഏറ്റവും വിശ്വാസമുള്ള ഓഫീസറായിരുന്നുവെന്നാണ് കളക്ടർ മൊഴിയിൽ പറയുന്നത്. കളക്ടർ ആരെയോ ഭയപ്പെടുന്നുണ്ട്. എല്ലാ ഉദ്യോഗസ്ഥരും നേരിട്ട് മൊഴി കൊടുത്ത പോലെ കളക്ടർ എന്തുകൊണ്ടാണ് നേരിട്ട് മൊഴി കൊടുക്കാത്തത്. കളക്ടറുടെ നിലപാട് ഇപ്പോഴും നവീൻ ബാബുവിന്റെ കുടുംബം സംശയത്തോടെയാണ് കാണുന്നതെന്നും അഭിഭാഷകൻ പറഞ്ഞു.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

إرسال تعليق

0 تعليقات