banner

എഡിജിപി എം ആർ അജിത് കുമാർ തുടങ്ങിയ പോലീസിലെ സമാന്തര ഇൻ്റലിജൻസ് പിരിച്ചുവിട്ടു

Published from Blogger Prime Android App
സ്വന്തം ലേഖകൻ
തി​രു​വ​നന്ത​പു​രം : എ​ഡി​ജി​പി എം.​ആ​ർ. അ​ജി​ത് കു​മാ​ർ ആ​രം​ഭി​ച്ച സ​മാ​ന്ത​ര ഇ​ന്‍റ​ലി​ജ​ൻ​സ് പി​രി​ച്ചു​വി​ട്ടു. എ​ഡി​ജി​പി മ​നോ​ജ് എ​ബ്ര​ഹാ​മി​ന്‍റേ​താ​ണ് ന​ട​പ​ടി. 40 ഉ​ദ്യോ​ഗ​സ്ഥ​രോ​ട് മാ​തൃ​യൂ​ണി​റ്റി​ലേ​ക്ക് മ​ട​ങ്ങാ​നും നി​ർ​ദേ​ശം ന​ൽ​കി‌​യി​ട്ടു​ണ്ട്. സം​സ്ഥാ​ന, ജി​ല്ലാ സ്പെ​ഷ​ൽ ബ്രാ​ഞ്ചു​ക​ൾ ഉ​ള്ള​പ്പോ​ഴാ​ണ് പ്ര​ത്യേ​ക സം​വി​ധാ​നം ഉ​ണ്ടാ​ക്കി​യ​ത്. ഡി​ജി​പി അ​റി​യാ​തെ ആ​ണ് പ്ര​ത്യേ​ക സം​വി​ധാ​നം ഉ​ണ്ടാ​ക്കി​യ​ത്.

അതേ സമയം, എഡിജിപി എം ആർ അജിത് കുമാറിനെതിരെ നേരത്തെ പൊലീസ് അസോസിയേഷൻ യോഗത്തിൽ വിമർശനം ഉയർന്നിരുന്നു. എസ്‍പിമാർക്ക് മുകളിൽ അമിത ജോലി ഭാരം അടിച്ചേൽപ്പിക്കുന്നു. ഇതിൻ്റെ ഭാരം പൊലീസുകാരിലേക്കെത്തുന്നുവെന്ന് പ്രതിനിധികൾ പൊലീസ് അസോസിയേഷൻ യോഗത്തിലും വിമർശിക്കുന്നത്. എഡിജിപി സാമാന്തര ഇൻ്റലിജൻസ് ഉണ്ടാക്കി പൊലീസുകാരെ നിരീക്ഷിക്കുന്നുവെന്നും പൊലീസ് അസോസിയേഷൻ യോഗത്തില്‍ ആരോപണം ഉയര്‍ന്നു.

إرسال تعليق

0 تعليقات