സ്വന്തം ലേഖകൻ
തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ വ്യാപാരിയെ വാഹനം ഇടിപ്പിച്ച ശേഷം വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച ക്വട്ടേഷൻ സംഘം പോലീസിൻ്റെ പിടിയിൽ. കരിപ്രകോണം സ്വദേശിയായ രാജൻ ആണ് ആക്രമണത്തിന് ഇരയായത്. തിങ്കളാഴ്ച്ച രാത്രി കടയടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് രാജനെ ഗുണ്ടാ സംഘം ആക്രമിക്കുന്നത്. കടയിലെത്തിയ സ്ത്രീയോട് അപമര്യാദയായി പെരുമാറിയതിനെ തുടർന്നാണ് ക്വട്ടേഷൻ ഏറ്റെടുത്തതെന്ന് പിടിയിലായവർ പോലീസിനോട് പറഞ്ഞു.
സംഭവം നടക്കുന്നതിന് ഒരാഴ്ച്ച മുമ്പ് ക്വട്ടേഷൻ സംഘം സ്ഥലത്തെത്തി രാജനെയും ആക്രമണം നടത്തേണ്ട സ്ഥലവും ഉറപ്പിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. കാറിൽ പിന്തുടർന്ന 5 അംഗ സംഘം വിഷ്ണുപുരത്തെ ഒഴിഞ്ഞ സ്ഥലത്ത് വെച്ച് രാജൻ്റെ സ്കൂട്ടർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. വഴിയിലേക്ക് തെറിച്ചുവീണ രാജനെ വാളുകൊണ്ട് വെട്ടിയും കമ്പിവടി കൊണ്ട് തലക്കടിച്ചും പരിക്കേൽപ്പിച്ച ശേഷം കടന്നു കളയുകയും ചെയ്തു. രാജൻ്റെ കയ്യിലുണ്ടായിരുന്ന പണം നഷ്ടമാകാത്തതിനാൽ മോഷണ ശ്രമമല്ല എന്ന് പോലീസ് ഉറപ്പിച്ചിരുന്നു.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
.jpg)

0 تعليقات