സ്വന്തം ലേഖകൻ
ചാവക്കാട് : എട്ടു വയസുകാരനെ അതിക്രൂരമായി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മധ്യവയസ്കനെ അറസ്റ്റ് ചെയ്തു. കടപ്പുറം പുതിയങ്ങാടി പണ്ടാരി വീട്ടിൽ അബ്ദുല്ലത്തീഫിനെയാണ് (54) സി.ഐ വി.വി. വിമലിന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
സംഭവത്തിനു ശേഷം ഒളിവിലായിരുന്ന അബ്ദുല്ലത്തീഫ് സംസ്ഥാനത്തെ വിവിധ ദർഗകൾ ചുറ്റി സഞ്ചരിച്ച് നടക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ചാവക്കാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.
0 تعليقات