banner

കടപ്പുറത്ത് വെച്ച് യുവാവിനെ കമ്പി വടി കൊണ്ട് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ

കടപ്പുറത്ത് വെച്ച് യുവാവിനെ കമ്പി വടി കൊണ്ട് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമം

സ്വന്തം ലേഖകൻ
ഹരിപ്പാട് : കടപ്പുറത്ത് വെച്ച് യുവാവിനെ കമ്പി വടി കൊണ്ട് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. ആറാട്ടുപുഴ കള്ളിക്കാട് അമ്പാടിയിൽ വീട്ടിൽ ബിജിൽ (അമ്പാടി-36)ആണ് തൃക്കുന്നപ്പുഴ പോലീസിന്റെ പിടിയിലായത്.

നവംബർ 4ന് വൈകിട്ട് 4 മണിക്ക് കള്ളിക്കാട് ശിവനട ജംഗ്ഷന് പടിഞാറുവശം കടപ്പുറത്ത് വെച്ചു അരുൺ എന്ന യുവാവിനെ കമ്പി വടി കൊണ്ട് ബിജിൽ തലക്ക് അടിക്കുകയായിരുന്നു.

അടി കൊണ്ട് ഗുരുതരമായി പരിക്കു പറ്റിയ അരുൺ അബോധാവസ്ഥയിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

إرسال تعليق

0 تعليقات