banner

കാറുകൾ കൂട്ടിയിടിച്ച് അപകടം: പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ ഫൈജാസ് ഉളിയിൽ മരിച്ചു



ഇരിട്ടി (കണ്ണൂർ) : ഇരിട്ടിയിലെ പുന്നാട് ടൗണിന് സമീപം വെള്ളിയാഴ്ച രാത്രി 12 മണിയോടെ ഉണ്ടായ വാഹനാപകടത്തിൽ മാപ്പിളപ്പാട്ട് ഗായകനായ ഫൈജാസ് ഉളിയിൽ (38) മരിച്ചു. ഉളിയിൽ സ്വദേശിയായ ഫൈജാസ്, മാപ്പിളപ്പാട്ട് രംഗത്ത് പ്രശസ്തനായ ഗായകനായിരുന്നു. കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വാഹനത്തിലുണ്ടായിരുന്ന മറ്റു യാത്രക്കാർക്കും പരിക്കേറ്റു.

അപകടത്തെ തുടർന്ന് ഫൈജാസ് കാർയ്ക്കുള്ളിൽ കുടുങ്ങുകയായിരുന്നു. വിവരമറിഞ്ഞ് ഇരിട്ടിയിൽ നിന്ന് അഗ്നിശമന സേന എത്തിയാണ് അദ്ദേഹത്തെ പുറത്തെടുത്തത്. ഗുരുതരമായ പരിക്കുകളോടെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

إرسال تعليق

0 تعليقات