banner

ബഹ്‌റൈനിൽ കൊല്ലം സ്വദേശി അന്തരിച്ചു; വിടവാങ്ങിയത് കൊല്ലം ഡി.സി.സി അംഗവും വ്യവസായിയുമായ ജീജി ജോസഫ്; മൃതദേഹം നാട്ടിലെത്തിക്കും



മനാമ : കൊല്ലം മതിലിൽ കടവൂർ ജീജി ഭവനിൽ ജീജി ജോസഫ് (50) ബഹ്‌റൈനിൽ നിര്യാതനായി. സൽമാനിയ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. ജോസഫ്-ഫിലോമിന ജോസഫ് ദമ്പതികളുടെ പുത്രനായ ജീജി ജോസഫ് കൊല്ലം ഡി.സി.സി അംഗം കൂടിയായിരുന്നു. വർഷങ്ങളോളം ഖത്തറിൽ ബിസിനസ് നടത്തിയിരുന്ന ഇദ്ദേഹം തൻ്റെ പുതിയ ബിസിനസ് സംരംഭവുമായി ബഹ്റൈനിൽ എത്തിയിട്ട് ഒരു വർഷത്തോളമായിരുന്നു. ഭാര്യയും രണ്ട് മക്കളുമുള്ള ജീജി ജോസഫിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

إرسال تعليق

0 تعليقات