banner

പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ അടുത്തിടെ അറസ്റ്റ്; സോഷ്യൽ മീഡിയ റീൽസ് താരം ജുനൈദ് വാഹനാപകടത്തിൽ മരിച്ചു; ഞെട്ടൽ


മലപ്പുറം : റീൽസ് താരം കൂടിയായ വഴിക്കടവ് സ്വദേശി ജുനൈദ് (30) വാഹനാപകടത്തിൽ മരിച്ചു. ജുനൈദ് സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയ്ക്കായി എത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മരണം.

അപകടം ഇന്ന് വൈകിട്ട് 6.30ഓടെയാണ് നടന്നത്. റോഡരികിൽ രക്തം വാർന്ന് കിടക്കുന്നതാണ് ബസുകാർ ആദ്യം കണ്ടത്. തലയുടെ പിൻഭാഗത്തുണ്ടായ ഗുരുതര പരിക്കുകളെ തുടർന്ന് ഉടൻ തന്നെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വഴിക്കടവിൽ നിന്ന് മഞ്ചേരി ഭാഗത്തേക്ക് വരുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നേരത്തെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ ജുനൈദിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 

إرسال تعليق

0 تعليقات