banner

കൊല്ലത്ത് 15 ലിറ്റർ ചാരായവും 150 ലിറ്റർ കോടയും പിടികൂടി; മൂന്ന് പേർ എക്സൈസ് പിടിയിൽ, വാറ്റുപകരണങ്ങൾ ഉൾപ്പെടെ പിടിച്ചെടുത്തു


കൊല്ലം : ചാരായവും കോടയുമായി മൂന്ന് പേർ എക്സൈസ് പിടിയിൽ. ആലപ്പാട് സ്വദേശികളായ ബാബു, ശശി, സുരുകുമാർ എന്നിവരാണ് പിടിയിലായത്.

ഇവരിൽ നിന്ന് 15 ലിറ്റർ ചാരായവും 150 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമായി കണ്ടെടുത്തതായി എക്‌സൈസ് അറിയിച്ചു. 

കൊല്ലം കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ഡി.എസ് മനോജ് കുമാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

إرسال تعليق

0 تعليقات