banner

അഞ്ചാലുംമൂട്ടിൽ 19 വയസ്സുകാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

അഞ്ചാലുംമൂട് : 19 വയസ്സുകാരനെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൃക്കരുവ ഞാറയ്ക്കൽ ആനയചുട്ടമുക്ക് എൻ.എസ്.എസ് കരയോഗമന്ദിരത്തിനു സമീപം ചാപ്രായിൽ വീട്ടിൽ ദിനേഷ്കുമാറി(ഡെപ്യൂട്ടി തഹസീൽദാർ, കൊല്ലം)ൻ്റെ മകൻ ദിൻസു.ഡി.കുമാറി(19)നെയാണ് തിങ്കളാഴ്ച്ച വൈകിട്ടോടെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 

സംഭവത്തിൽ പോലീസ് പറയുന്നതിങ്ങനെ: അപെൻ്റിസൈറ്റിസിൻ്റെ ശസ്ത്രക്രിയ കഴിഞ്ഞതുമായി ബന്ധപ്പെട്ട് ദിൻസു വീട്ടിൽ വിശ്രമത്തിലായിരുന്നു. തിങ്കളാഴ്ച്ച കൂട്ടുകാർ കളിക്കാൻ വിളിച്ചെങ്കിലും പോയില്ല. ഏറെ നേരമായി കാണാതിരുന്നതിനെ തുടർന്ന് അമ്മ വാതിൽ തട്ടി വിളിച്ചെങ്കിലും തുറക്കാതിരുന്നതോടെ ബലപ്രയോഗത്തിലൂടെ വാതിൽ തുറന്ന് അകത്ത് കയറിയപ്പോപ്പോഴാണ് കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. പോസ്റ്റുമാർട്ടം നടപടികൾക്ക് ശേഷം വിട്ടുകിട്ടിയ മൃതദേഹം സംസ്കരിച്ചു. ഒരു സഹോദരിയുണ്ട്. അഞ്ചാലുംമൂട് പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

إرسال تعليق

0 تعليقات