banner

യുവതിയെ കടയ്ക്കുള്ളിൽ വച്ച് തിന്നർ ഒഴിച്ച് തീ കൊളുത്തി; 27-കാരിയുടെ നില ഗുരുതരം, പ്രതി പോലീസ് കസ്റ്റഡിയിൽ


ബേഡകം (കാസർഗോഡ്) : ബേഡകത്ത് യുവതിയെ കടയ്ക്കുള്ളിൽ വച്ച് തീ കൊളുത്തിയ ദാരുണ സംഭവത്തിൽ യുവതി അത്യാസന്ന നിലയിൽ ചികിത്സയിലാണ്. ബേഡകത്ത് പലചരക്കു കട നടത്തുന്ന രമിത (27) എന്ന യുവതിയാണ് പൊള്ളലേറ്റത്. തിന്നർ ഒഴിച്ച് 50 ശതമാനത്തിലധികം പൊള്ളലേറ്റ രമിതയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവവുമായി ബന്ധപ്പെട്ട് തമിഴ്നാട് ചിന്നപട്ടണം സ്വദേശിയായ രാമാമൃതം (57) എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബേഡകത്ത് ഫർണിച്ചർ കട നടത്തിപ്പുകാരനായ രാമാമൃതം രമിതയുടെ കടക്ക് സമീപമാണ് വ്യാപാരം നടത്തുന്നത്.

രാമാമൃതം മദ്യപിച്ചെത്തി കടയിൽ പ്രശ്നമുണ്ടാക്കുന്നതായി രമിത കെട്ടിട ഉടമയോട് പരാതിപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കെട്ടിട ഉടമ ഇയാളോട് കടമുറി ഒഴിയാൻ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്നുണ്ടായ വിരോധമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. പൊലീസ് കൂടുതൽ അന്വേഷണം തുടരുകയാണ്.

إرسال تعليق

0 تعليقات