കോട്ടയം : വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് കഞ്ചാവ് വിൽപ്പന നടത്തുകയായിരുന്നു എന്ന പരാതിയെ തുടർന്ന് നടത്തിയ പരിശോധനയിൽ രണ്ടംഗ സംഘത്തെ അയർക്കുന്നം പൊലീസ് അറസ്റ്റ് ചെയ്തു. മണർകാട് തിരുവഞ്ചൂർ പള്ളിപ്പറമ്പിൽ ജിബുമോൻ പി. പീറ്റർ (മിഥുൻ, 25), തിരുവഞ്ചൂർ നരിമറ്റം സരസ്വതി നിവാസിൽ അശ്വിൻ എ. (25) എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് 30 ഗ്രാം കഞ്ചാവ് പിടികൂടി.
അയർക്കുന്നം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ അനൂപ് ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലായിരുന്നു അറസ്റ്റ്.
കൊങ്ങാണ്ടൂർ മുടപ്പല ഭാഗത്തുവച്ചാണ് പ്രതികളെ പൊലീസ് പിടികൂടിയത്. ഇൻസ്പെക്ടർ എസ്.എച്ച്.ഒ അനൂപ് ജോസ്, എസ്.ഐ സജു ടി. ലൂക്കോസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ജിജോ തോമസ്, അരുൺകുമാർ, അനീഷ് എന്നിവരും ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ചേർന്നാണ് ഓപ്പറേഷൻ നടത്തിയത്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി.
0 تعليقات