കഴിഞ്ഞ ദിവസവും വീട്ടിൽ തര്‍ക്കമുണ്ടായെന്നും പിന്നീട് തീവെച്ചുവെന്നുമാണ് പോലീസിൻ്റെ നിഗമനം. വീട്ടിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടെന്നാണ് ആദ്യം കരുതിയിരുന്നത്. ഫയര്‍ഫോഴ്സും പൊലീസുമെത്തി തീയണച്ചശേഷമാണ് മനോജിനെ വെന്തുമരിച്ച നിലയിൽ കണ്ടെത്തിയത്. വനജയും ഭര്‍ത്താവും തീപിടിച്ചപ്പോള്‍ മാറിയതിനാൽ രക്ഷപ്പെട്ടു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. തീപിടിച്ച് വീട് പൂര്‍ണമായും കത്തിനശിച്ചു.
വീടിന് തീപിടിച്ച് 35-കാരനായ യുവാവ് വെന്തു മരിച്ചു: മദ്യലഹരിയിൽ സ്വയം വീടിന് തീകൊളുത്തിയതാകാമെന്ന നിഗമനത്തിൽ പോലീസ്; അന്വേഷണം
പത്തനംതിട്ട : വീടിന് തീപിടിച്ച് യുവാവ് വെന്തു മരിച്ചു. പത്തനംതിട്ട കോന്നി ഇളകൊള്ളൂരിൽ കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം. ഇളകൊള്ളൂർ സ്വദേശി വനജയുടെ വീടിനാണ് തീപിടിച്ചത്. ഇവരുടെ മകൻ മനോജ് (35) ആണ് മരിച്ചത്. വനജയുടെ മകനാണ് മനോജ്. വനജയും ഭർത്താവും മകൻ മനോജും വീട്ടിൽ ഉണ്ടായിരുന്നു. ഇതിനിടെയാണ് തീപിടിത്തമുണ്ടായത്. മനോജ് വീട്ടിൽ എപ്പോഴും മദ്യപാനം മൂലം പ്രശ്നമുണ്ടാക്കാറുണ്ടെന്ന് പോലീസ് പറയുന്നു ഇതിനാൽ മദ്യലഹരിയിൽ മനോജ് തന്നെ വീടിന് തീവെച്ചതാണെന്നാണ് പൊലീസ് സംശയിക്കുന്നത്.
0 تعليقات