banner

36 പവന്‍ തൂക്കം വരുന്ന സ്വര്‍ണ കിരീടം: ഗുരുവായൂരപ്പന് വഴിപാടായി സ്വര്‍ണ കിരീടം സമര്‍പ്പിച്ച് തമിഴ്‌നാട് സ്വദേശി


തൃശൂര്‍ : ഗുരുവായൂരപ്പന് വഴിപാട് ആയി 36 പവന്‍ (288.5 ഗ്രാം) തൂക്കം വരുന്ന സ്വര്‍ണ കിരീടം തമിഴ്‌നാട് കല്ലാക്കുറിച്ചി സ്വദേശിയായ കുലോത്തുംഗന്‍ സമര്‍പ്പിച്ചു. കഴിഞ്ഞ ദിവസം രാവിലെ 9 മണിയോടെയായിരുന്നു സമര്‍പ്പണം, ക്ഷേത്രത്തിലെ കൊടിമരത്തിന് സമീപം നടന്ന ചടങ്ങിൽ ദേവസ്വം ചെയര്‍മാന്‍ ഡോ. വി. കെ വിജയന്‍ കിരീടം ഏറ്റുവാങ്ങി.

ചടങ്ങില്‍ ക്ഷേത്ര അഡ്മിനിസ്‌ട്രേറ്റര്‍ കെ പി വിനയന്‍, ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ പ്രമോദ് കളരിക്കല്‍, അസി. മാനേജര്‍മാരായ കെ. രാമകൃഷ്ണന്‍, കെ. കെ. സുഭാഷ്, സി. ആര്‍. ലെജുമോള്‍, കുലോത്തുംഗന്റെ ഭാര്യ രേണുകാദേവി, മക്കള്‍ എന്നിവരും പങ്കെടുത്തു.

സമര്‍പ്പണത്തിനുശേഷം ദര്‍ശനം കഴിഞ്ഞുവന്ന കുലോത്തുംഗന്‍ കുടുംബത്തിനായി കളഭം, കദളിപ്പഴം, പഞ്ചസാര, ചാര്‍ത്തിയ തിരുമുടിമാല, പട്ട് എന്നിവ അടങ്ങിയ ഗുരുവായൂരപ്പന്‍റെ പ്രസാദകിറ്റ് ദേവസ്വം അധികൃതർ കൈമാറി.

إرسال تعليق

0 تعليقات