banner

ഭാരത് സേവക് സമാജ് ദേശീയ പുരസ്‌കാരം തൃക്കരുവ സ്വദേശിനിയായ ജുബൈദത്ത് ബീവിക്ക്


അഞ്ചാലുംമൂട് : ഭാരത് സേവക് സമാജ് ഏർപ്പെടുത്തിയ ദേശീയ പുരസ്‌കാരം ജുബൈദത്ത് ബീവിക്ക്. അഞ്ചാലുംമൂട് ഐസിഡിയിലെ 60-ാം നമ്പർ അങ്കണവാടി ടീച്ചറും തൃക്കരുവ സ്വദേശിനിയുമായ ജുബൈദത്ത് സാമൂഹ്യ പ്രവർത്തന രംഗത്ത് നടത്തുന്ന പ്രവർത്തനങ്ങളെ മുൻനിർത്തിയാണ് പുരസ്കാരം. 

പുരസ്‌കാരം ബി.എസ്.എസ് ദേശീയ ചെയർമാൻ ഡോ. ബി.എസ് ബാലചന്ദ്രൻ തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ സമ്മാനിച്ചു. പരിപാടിയിൽ എ.ഐ.എം.ആർ.സി ഡയറക്ടറും ലോക പുനരധിവാസ സംഘടനാ തലവനുമായ പ്രൊഫ. ഡോ. സുരേഷ് കെ. ഗുപ്ത, 'മാപ്പിള രാമായണം' രചയിതാവ് മുഹമ്മദ് അഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു. 

ഭാരതത്തിന്റെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു 1952 ല്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ ആസൂത്രണ കമ്മീഷന് കീഴില്‍ സ്ഥാപിച്ച ദേശീയ വികസന ഏജന്‍സിയാണ് ഭാരത് സേവക് സമാജ്. രാജ്യത്ത് വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവര്‍ക്കാണ് പുരസ്‌കാരം സമ്മാനിക്കുന്നത്.

إرسال تعليق

0 تعليقات