banner

തൃക്കരുവയിൽ ത്രിതലപഞ്ചായത്ത്‌ തിരഞ്ഞെടുപ്പിനൊരുങ്ങി ബിജെപി; വാർഡ് സമ്മേളനം നടത്തി


അഞ്ചാലുംമൂട് : തൃക്കരുവയിൽ ത്രിതലപഞ്ചായത്ത്‌ തിരഞ്ഞെടുപ്പിനൊരുങ്ങി ബിജെപി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൃക്കരുവ പഞ്ചായത്തിലെ കാഞ്ഞാവെളി ഒൻപതാം വാർഡ് കമ്മിറ്റി സമ്മേളനം നടത്തി. ബിജെപി വെസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി ഇടവട്ടം വിനോദ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ബൂത്ത്‌ പ്രസിഡന്റ് വിജയൻ അധ്യക്ഷത വഹിച്ചു. പാർട്ടി മണ്ഡലം പ്രസിഡന്റ് ഷൈൻകുമാർ, മണ്ഡലം ജനറൽ സെക്രട്ടറി സതീഷ്, മണ്ഡലം വൈസ് പ്രസിഡന്റ് രഘുവിക്രമൻ, മണ്ഡലം സെക്രട്ടറി ഗോകുൽ കരുവ, മണ്ഡലം ട്രഷറർ സുരേഷ് നീരാവിൽ, പഞ്ചായത്ത് സമിതി പ്രസിഡൻ്റ് സജീഷ് പ്രാക്കുളം, ജനറൽ സെക്രട്ടറി രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു. തുടർന്ന് വാർഡ് മാനേജ്മെന്റ് കമ്മിറ്റി രൂപീകരിച്ചു.

إرسال تعليق

0 تعليقات