banner

ദമ്പതിമാരെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി; മരിച്ചത് ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാറും ഭാര്യയും; കൊലപാതകമെന്ന് സംശയം


കോട്ടയം : തിരുവാതുക്കലില്‍ ദമ്പതിമാരെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാർ, ഭാര്യ മീര എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. തിരുവാതുക്കല്‍ എരുത്തിക്കല്‍ അമ്പലത്തിന് സമീപത്തെ വീട്ടിലാണ് സംഭവം. 

ഇന്ന് രാവിലെ വീട്ടിലെത്തിയ ജോലിക്കാരിയാണ് രണ്ടുപേരെയും മരിച്ചനിലയില്‍ കണ്ടത്. ഇവർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. കൊലപാതകമെന്നാണ് സൂചന. ഇത് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.

إرسال تعليق

0 تعليقات