banner

ആത്മവിശ്വാസം നമ്മെ ഉയരത്തിലേക്ക് നയിക്കും; നാം പറയുന്ന വാക്കുകള്‍ നന്മ വിതക്കാനും, നേട്ടങ്ങള്‍ കൊയ്യാനും, ദീർഘകാല ബന്ധങ്ങള്‍ നിര്‍മ്മിക്കാനും ശക്തമായ ഉപാധിയാണ് - ചിന്താപ്രഭാതം 2


ജീവിതം ഒരു ചെടിയില്‍ വിടരുന്ന പൂവിനേക്കാള്‍ സുന്ദരവും, ഒരു ഞൊടിയില്‍ വിരിയുന്ന പുഞ്ചിരിപോലെയും ചാരുത നിറഞ്ഞതുമാകണം. ഓരോ തവണയും വീഴ്ചയേറ്റാലും, വീണ്ടും എഴുന്നേല്‍ക്കാന്‍ പോരാട്ടവീര്യത്തിന്റെ കരുത്തും അതിജീവനത്തിന്റെ ആത്മവിശ്വാസവും നമ്മില്‍ ഉണ്ടാകണം. അതാണ് നമുക്ക് മുന്നോട്ടു പോകാനുള്ള ഏറ്റവും വലിയ ശക്തിയും ഉറ്റ ബന്ധുവുമാകുന്നത്. ഈ ആത്മവിശ്വാസം നമ്മെ ഇടറാതെ ഉയരത്തിലേക്ക് നയിക്കും.

ജീവിതയാത്രയില്‍ നമ്മെ വരവേല്‍ക്കുന്ന ഓരോ അവസരവും വഴി തെളിയിക്കുന്ന വിളക്കുമാടങ്ങളാണ്. ആ അവസരങ്ങളെ തിരിച്ചറിയാനും, അതിന്റെ മുഴുവന്‍ ഉപയോഗവും ചെയ്തെടുക്കാനും നാം എന്നും തയ്യാറാകണം. അവസരങ്ങളെ അവഗണിക്കുന്നത് അനവസരമായി വഴിതെറ്റുന്ന ഒരു നീക്കമായിരിക്കും. ഓരോ പുതിയ അവസരവും, വിജയം കൈവരിക്കാന്‍ പുതിയ വഴിയൊരുക്കുന്ന സന്ദര്‍ഭങ്ങളാണ്. അതിനാല്‍ അതിനെ വിലമതിച്ച് വരവേറ്റെടുക്കുക അത്യാവശ്യമാണ്.

വിജയവും പരാജയവും ഒരുപോലെ ആത്മാര്‍ത്ഥമായ പരിശ്രമത്തിന്റെയും, സംസാരശൈലിയുടെയും ഫലമാണ്. നാം പറയുന്ന വാക്കുകള്‍ നന്മ വിതക്കാനും, നേട്ടങ്ങള്‍ കൊയ്യാനും, ദീർഘകാല ബന്ധങ്ങള്‍ നിര്‍മ്മിക്കാനും ശക്തമായ ഉപാധിയാണ്. അതുകൊണ്ട് നമ്മുടെ നാവിനെ തോല്‍വിയുടെ ഉപാധിയാക്കുന്നത് അത്യന്തം അനാവശ്യവും വിഡ്ഢിത്തവുമാണ്. അസമാപ്തമായ പരിശ്രമവും, സംസ്‍കാരപൂര്‍ണ്ണമായ വാക്കുകളും ഒന്നിച്ച് ചേർന്നാല്‍ മാത്രമേ നമുക്ക് ഉജ്വലമായ ലക്ഷ്യത്തിലെത്താന്‍ കഴിയുകയുള്ളു.

إرسال تعليق

0 تعليقات