banner

ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡി ജെ ആർട്ടിസ്റ്റ് മരിച്ചു



തിരുവനന്തപുരം : ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. പേയാട് സ്വദേശി വിവേക് റാണ (38) ആണ് മരിച്ചത്.

മാർച്ച് 29-ന് രാത്രി പാങ്ങോട് സൈനിക കേന്ദ്രത്തിന് സമീപം നടന്ന അപകടത്തിലാണ് വിവേകിന് ഗുരുതരമായി പരിക്കേറ്റത്. തുടർന്ന് വിവേക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയിരുന്നു.  പ്രദേശവാസികളാണ് ഉടൻ തന്നെ വിവേകിനെ ആശുപത്രിയിൽ എത്തിച്ചത്. വിവേക് ഡിജെ ആർട്ടിസ്റ്റും കാട്ടാക്കട എഇഒ ഓഫീസിൽ ക്ലാർക്കുമായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് പൂജപ്പുര പൊലീസ് കേസെടുത്തിട്ടുണ്ട്. വിവേകിന്റെ മാതാവ് പി. എസ്. ലത, ഭാര്യ സുര്യ രാജ്, മക്കൾ താനിയ റാണ, നതാഷ റാണ.

إرسال تعليق

0 تعليقات