banner

ബ്രസീലിയൻ നട്‌സിനെ പറ്റി അറിയില്ലെ?...!, പോഷകങ്ങളാലും ആന്റി ഓക്സിഡൻ്റുകളാലും സമൃദ്ധമായ സൂപ്പർ ഫുഡ്; ശ്രദ്ധിച്ചില്ലെങ്കിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ; ഇങ്ങനെ കഴിക്കാം


ആരോഗ്യത്തിൽ ശ്രദ്ധിക്കുന്ന പലർക്കും പറ്റുന്ന ഏറ്റവും വലിയ തെറ്റുകളിലൊന്നാണ് നല്ലതെന്ന് തോന്നുന്ന ഭക്ഷണം അമിതമായി കഴിക്കുന്നത്. ഇത്തരത്തിൽ ‘ആരോഗ്യകരമായ’ ഭക്ഷണങ്ങൾ ചില സാഹചര്യത്തിൽ ദൂരവ്യാപകമായി പ്രത്യാഘാതങ്ങളുണ്ടാക്കിയേക്കും എന്നതാണ് പലരുടേയും അനുഭവങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. 

പറഞ്ഞുവരുന്നത് പോഷകങ്ങളാലും ആന്റിഓക്സിഡൻ്റുകളാലും സമൃദ്ധമായ ബ്രസീലിയൻ നട്‌സിനെ പറ്റിയാണ്. രോ ഗപ്രതിരോധത്തിനും തൈറോയ്‌ഡ്‌ ആരോഗ്യത്തിനുമെല്ലാം ബ്രസീൽ നട്സ് മികച്ചതാണ്. കൂടാതെ, മഗ്നീഷ്യം, ഫോസ്‌ഫറസ്, സിങ്ക്, വിറ്റാമിൻ ഇ, ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീൻ, നാരുകൾ എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്. 

ഇത്രയധികം ഗുണങ്ങളുണ്ടെങ്കിലും കണക്കില്ലാതെ ബ്രസീൽ നട്‌സ് കഴിക്കുന്നത് ശരീരത്തിൽ സെലിനിയത്തിൻ്റെ അളവ് വർധിപ്പിക്കാൻ കാരണമാകുമെന്നാണ് വിദഗ്‌ധർ പറയുന്നത്. ദൈനംദിനം 55 മൈക്രോഗ്രാം സെലീനിയം മാത്രമേ ഒരാൾക്ക് ആവശ്യമുള്ളൂ. ഗർഭിണികൾക്ക് ഇത് 60 മൈക്രോഗ്രാമും മുലയൂട്ടുന്ന സ്ത്രീകൾക്ക് 70 മൈക്രോഗ്രാം ആണെന്നുമാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് വ്യക്തമാക്കുന്നത്.

അതിനാൽ, ഈ അളവിൽ കൂടുതൽ സെലീനിയം ശരീരത്തിലെത്തുന്നത് സെലനോസിസിന് കാരണമായേക്കും. വായിൽ ലോഹത്തിന്റെ രുചി അനുഭവപ്പെടുക, വയറിളക്കം, ക്ഷീണം, സന്ധി വേദന തുടങ്ങിയ ലക്ഷണങ്ങൾ സെലനോസിസ് മൂലം ഉണ്ടായേക്കാം. 

തീവ്രമാകുന്ന അവസ്ഥയിൽ ഹൈപ്പർ റിഫ്ലെക്‌സിയ, മുടി കൊഴിച്ചിൽ, ചർമത്തിൽ ചൊറിച്ചിൽ എന്നിവയും ബാധിച്ചേക്കാം. അതായത് ദൈനംദിനം ഒന്നോ രണ്ടോ ബ്രസീൽ നട്‌സ് മാത്രം കഴിക്കുന്നതാണ് ശരിയായ രീതിയിൽ ഇവ കഴിക്കേണ്ട രീതി. ആവശ്യമായ സെലീനിയം ഇതുവഴി ലഭിക്കും രാവിലെ സ്‌മൂത്തിയിൽ ബ്രസീൽ നട്‌സ് ചേർക്കുന്നതും നല്ലതാണ്. കൂടാതെ, സാലഡിലും യോഗർട്ടിലും നട്സ് അരിഞ്ഞ് വിതറിയും മറ്റ് നട്സിന്റേയും പഴങ്ങളുടേയും ഒപ്പവും ബ്രസീൽ നട്സ് കഴിക്കാം.

Post a Comment

0 Comments