banner

അഷ്ടമുടി വീരഭദ്രസ്വാമി ക്ഷേത്രത്തിന് മുന്നിലെ ഹൈമാസ്റ്റ് ലൈറ്റ് കത്തുന്നില്ല; ഉടനടി പരിഹാരം കാണണമെന്ന് നാട്ടുകാർ



അഞ്ചാലുംമൂട് : അഷ്ടമുടി വീരഭദ്രസ്വാമി ക്ഷേത്രത്തിന് മുന്നിലെ ഹൈമാസ്റ്റ് ലൈറ്റ് പ്രകാശിച്ചിട്ട് മാസങ്ങളാകുന്നു. ഇവിടേക്ക് വരുന്നവർക്ക് ടോർച്ച് ലൈറ്റും മൊബൈലിന്റെ ഫ്‌ളാഷ്‌ലൈറ്റും ഉപയോഗിക്കേണ്ട സ്ഥിതിയാണ്. സന്ധ്യയായാൽ തെരുവ് നായ്ക്കളും ഇഴജന്തുക്കളും റോഡ്‌കൈയടക്കും. 

വെളിച്ചമില്ലാത്തിനാൽ പ്രദേശത്ത് സാമൂഹ്യവിരുദ്ധരുടെ ശല്യവും രൂക്ഷമാണ്. പ്രദേശവാസികൾ നിരന്തരം പരാതി ഉന്നയിച്ചിട്ടും ഇത് പ്രകാശിപ്പിക്കാൻ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. എംപി ഫണ്ടിൽ നിന്ന് ലക്ഷങ്ങൾ ചെലവഴിച്ചാണ് വർഷങ്ങൾക്കു മുമ്പ് ഹൈമാസ്റ്റ് ലൈറ്റ് ഇവിടെ സ്ഥാപിച്ചത്. ഭാരിച്ച ചിലവാണ് അറ്റകുറ്റപ്പണി നടത്തുന്നതിൽ നിന്ന് പഞ്ചായത്തിനെ പിന്തിരിപ്പിക്കുന്നത്. 

മാത്രമല്ല തനത് ഫണ്ട് വളരെ കുറവുള്ള പഞ്ചായത്ത് കൂടിയാണ് തൃക്കരുവ ഗ്രാമപഞ്ചായത്ത്. ഇതിനാൽ ഇത് ശരിയാക്കണമെങ്കിൽ വീണ്ടും എംഎൽഎയോ എംപിയെയോ സമീപിക്കേണ്ട സ്ഥിതിയാണ്. നേരത്തെ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട താൽക്കാലികമായി ലൈറ്റുകൾ പ്രകാശിപ്പിച്ചെങ്കിലും ശാശ്വതമായ പരിഹാരം കാണാനായില്ല. സാമൂഹിക ശല്യം ഇപ്പോൾ രൂക്ഷമാണ് സമീപത്തെ സർക്കാർ കെട്ടിടം ഒഴിഞ്ഞു കിടക്കുകയായി അതിനാൽ ഇവിടെയാണ് ഇവർ തമ്പടിക്കുന്നത്. 

വെളിച്ചമില്ലാത്തതിനാൽ നാട്ടുകാരും വെളിച്ചമില്ലാത്തതിനാൽ നാട്ടുകാരും സന്ധ്യ കഴിഞ്ഞാൽ ഇവിടേക്ക് വരവ് കുറവാണ്. വെളിച്ചം അടിയന്തരമായി പുനർസ്ഥാപിച്ചാൽ ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ ആകും എന്നാണ് നാട്ടുകാർ കരുതുന്നത്. ലഹരി ഉൾപ്പെടെയുള്ള കേസുകൾ സമീപ പ്രദേശങ്ങളിൽ വ്യാപിക്കുന്ന സ്ഥിതിയുണ്ട്. അതിനാൽ എത്രയും വേഗം ഹൈമാസ്റ്റ് ലൈറ്റ് നന്നാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 


إرسال تعليق

0 تعليقات