banner

ഇന്ത്യ ആക്രമിക്കാൻ ഒരുങ്ങുന്നു; യുഎൻ ഇടപെടണമെന്ന് നിലവിളിച്ച് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്, അന്താരാഷ്ട്ര അന്വേഷണത്തിന് തയ്യാറാണെന്ന് പാകിസ്ഥാൻ


ന്യൂഡൽഹി : ഭീകരാക്രമണങ്ങൾക്കുള്ള മറുപടിയായി ഇന്ത്യ പാകിസ്ഥാനെ ലക്ഷ്യമിട്ട് ആക്രമിക്കാൻ ഒരുങ്ങുന്നതായി പാകിസ്ഥാൻ ആരോപിച്ചു. സംഭവത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയോട് പാകിസ്ഥാൻ ആഹ്വാനം ചെയ്തു. വിഷയത്തിൽ അന്താരാഷ്ട്ര അന്വേഷണ കമ്മീഷനെ അംഗീകരിക്കാമെന്ന് അറിയിച്ചാണ് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിനോട് ഇടപെടൽ അഭ്യർത്ഥിച്ചത്. ഇന്ത്യ ആക്രമണത്തിന് ഒരുങ്ങുകയാണെന്നതിന് തെളിവുകൾ കിട്ടിയെന്നുമൊക്കെയാണ് പാക് ഇൻഫർമേഷൻ മന്ത്രി അത്തതുള്ള തരാറിന്റെയും വാദം.

ഇന്ത്യയുടെ ഭാഗത്ത് നിന്ന് സൈനികമായ തിരിച്ചടിക്ക് സാധ്യതയുണ്ടെന്ന സൂചനകൾക്കിടയിൽ, ഇന്ന് പാകിസ്ഥാനിൽ നിർണായക മന്ത്രിസഭാ യോഗങ്ങൾ ചേരുന്നു. സുരക്ഷാ കാര്യങ്ങൾക്കായുള്ള ദേശീയ മന്ത്രിസഭാ സമിതിയും സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട കാബിനറ്റ് സമിതിയുമാണ് യോഗം ചേരുന്നത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലാണ് ഈ യോഗം നടക്കുന്നത്. പ്രതിരോധ മന്ത്രി, ആഭ്യന്തര മന്ത്രി, വിദേശകാര്യ മന്ത്രി, ധനമന്ത്രി എന്നിവർ യോഗത്തിൽ പങ്കെടുക്കും.

പെഹൽഗാം ഭീകരാക്രമണത്തെ തുടർന്നാണ് പാകിസ്ഥാനെ നിലയ്ക്ക് നിർത്താൻ ഇന്ത്യ നടപടികൾ ആരംഭിച്ചത്. ഭീകരാക്രമണത്തിന് ശേഷമുണ്ടാകുന്ന സാഹചര്യത്തിൽ ദേശീയ സുരക്ഷാ മന്ത്രിസഭാ സമിതി രണ്ടാമതാണ് ചേരുന്നത്. അതേസമയം, പ്രതിരോധ മന്ത്രിയുമായും സൈനിക മേധാവികളുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ അടിയന്തര കൂടിക്കാഴ്ച നടത്തിയിരുന്നു. പാകിസ്ഥാനെതിരായ സൈനിക നടപടി സംബന്ധിച്ച് എല്ലാ സ്വാതന്ത്ര്യവും സേനയ്ക്ക് നൽകിയിട്ടുണ്ടെന്നും സമയം, സ്ഥലം, തന്ത്രം എന്നിവ തീരുമാനിക്കുന്നത് സൈന്യത്തിന്റെ തീരുമാനങ്ങൾ പ്രകാരമാകാമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

إرسال تعليق

0 تعليقات