banner

ജീപ്പും ലോറിയും കൂട്ടിയിടിച്ച് അപകടം: രണ്ട് പേർ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്, അപകടം പുലർച്ചെ


കോട്ടയം : നാട്ടകത്ത് ജീപ്പും ലോറിയും കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ രണ്ട് പേർ മരിച്ചു. ഇന്ന് പുലർച്ചെയോടെയായിരുന്നു അപകടം. ബെംഗളൂരുവിൽ നിന്നുള്ള ചരക്കുമായി വന്ന ലോറിയിൽ ജീപ്പ് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ മൂന്നു പേർക്ക് പരുക്കേറ്റു.

ജീപ്പിലുണ്ടായിരുന്ന തൊടുപുഴ സ്വദേശികളായ രണ്ട് പേർ സംഭവസ്ഥലത്തുവച്ച് തന്നെ മരണപ്പെടുകയായിരുന്നു. ഇവർ ഇന്റീരിയർ ജോലിയിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളാണെന്ന് പ്രാഥമിക വിവരമുണ്ട്.

അപകടത്തെ തുടർന്ന് എംസി റോഡിൽ ഗതാഗതം താറുമാറായി. പൊലീസും ഫയർഫോഴ്സും സമയബന്ധിതമായി സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയതോടെ ഗതാഗതം പിന്നീടു സാധാരണയായി. പരുക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
 

إرسال تعليق

0 تعليقات