banner

കേരള സർവകലാശാലയിൽ വൻ സംഘർഷം; എസ്‌എഫ്‌ഐ-കെഎസ്‌യു പ്രവർത്തകർ ഏറ്റുമുട്ടി


തിരുവനന്തപുരം : കേരള സർവകലാശാലയിൽ സെനറ്റ് തെരഞ്ഞെടുപ്പിനെ തുടർന്ന് എസ്‌എഫ്‌ഐയും കെഎസ്‌യുവും തമ്മിൽ രൂക്ഷമായ സംഘർഷം. സെനറ്റ് തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐ വിജയിച്ചതിനെ തുടർന്ന് നടന്ന വിജയാഘോഷങ്ങൾക്കിടെയാണ് ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടാകുന്നത്.

സെനറ്റിലെ 7 ജനറൽ സീറ്റുകളിൽ 6 എണ്ണം എസ്‌എഫ്‌ഐ നേടിയപ്പോൾ വൈസ് ചെയർപേഴ്‌സൺ സീറ്റ് കെഎസ്‌യുവിന് ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിദ്യാർത്ഥി സംഘടനകളുടെ പ്രവർത്തകർ തമ്മിൽ സംഘർഷം രൂക്ഷമായത്.

വിജയാഘോഷത്തിനിടെ ക്യാമ്പസിനുള്ളിലെയും പുറത്തെയും വിദ്യാർത്ഥികൾ തമ്മിൽ കല്ലേറുണ്ടായി. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പൊലീസ് ലാത്തിച്ചാർജ് നടത്തി. ഏറ്റുമുട്ടലിൽ നിരവധി വിദ്യാർത്ഥികൾക്ക് പരുക്കേറ്റിട്ടുണ്ട്.

പാളയം റോഡിലേക്കടക്കം സംഘർഷം വ്യാപിച്ചതോടെ ഗതാഗതം മണിക്കൂറുകൾക്കിപ്പുറം തടസ്സപ്പെട്ടു. എംഎൽഎ ഹോസ്റ്റൽ വരെ സംഘർഷം വ്യാപിച്ചതായും റിപ്പോർട്ടുകളുണ്ട്. പ്രദേശത്ത് ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണെന്ന് പൊലീസിന്റെ പ്രാഥമിക റിപ്പോർട്ടുകൾ പറയുന്നു.

إرسال تعليق

0 تعليقات