banner

മാസപ്പടി കേസ്: പ്രതികളായ വീണയ്ക്കും കര്‍ത്തയ്ക്കും സമന്‍സ് അയയ്ക്കാൻ കോടതി; എസ്എഫ്‌ഐഒ റിപ്പോര്‍ട്ട് ഫയലില്‍ സ്വീകരിച്ചു


കൊച്ചി : സിഎംആര്‍എല്‍ – എക്സാലോജിക് സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രധാന പ്രതികളായ ശശിധരന്‍ കര്‍ത്താ, വീണാ വിജയന്‍ എന്നിവർക്കടക്കം സമൻസ് അയക്കാനൻ നീക്കം തുടങ്ങി കോടതി. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിന്റെ (എസ്എഫ്‌ഐഒ) പരാതിയെ അടിസ്ഥാനമാക്കി, എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി 7 ആണ് കേസ് സ്വീകരിച്ചത്.

11 പ്രതികള്‍ക്കും എതിരായുള്ള ആരോപണങ്ങൾ പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നുവെന്ന് കോടതി വ്യക്തമാക്കിയതോടെയാണ് നടപടികൾ മുന്നോട്ടുപോകുന്നത്. ഈ വിലയിരുത്തൽ എസ്എഫ്‌ഐഒയ്ക്ക് വലിയ ആധാരമായിരിക്കുകയാണ്. ഇതിനകം കേസ് നമ്പർ നൽകാനുള്ള പ്രക്രിയ ആരംഭിച്ചിരിക്കുന്നു. തുടർന്ന്, ഒന്നാം പ്രതിയായ ശശിധരന്‍ കര്‍ത്ത തുടങ്ങി, 11-ാം പ്രതിയായ വീണാ വിജയന്‍ വരെ പ്രതികളായ വ്യക്തികളും കമ്പനികളും ഉൾപ്പെടെ എല്ലാവർക്കും നോട്ടീസ് അയയ്ക്കും.

11 പ്രതികളിൽ നാലുപേർ കമ്പനികളാണ്. അടുത്ത ആഴ്ചയ്ക്കുള്ളിൽ തന്നെ നോട്ടീസ് അയക്കലും മറ്റ് നിയമ നടപടികളും നടക്കുമെന്ന് വിവരമുണ്ട്. എസ്എഫ്‌ഐഒ സമർപ്പിച്ച വിശദമായ റിപ്പോർട്ടിൽ ഉയര്‍ത്തിയിരിക്കുന്ന ആരോപണങ്ങൾക്കാണ് കോടതിയുടെ പ്രാഥമിക അംഗീകാരം ലഭിച്ചിരിക്കുന്നത്.

إرسال تعليق

0 تعليقات