banner

പോക്‌സോ കേസ് അതിജീവിതയായ പതിനേഴുകാരിയേയും മൂന്നുവയസുള്ള കുഞ്ഞിനെയും കാണാതായി; സംഭവത്തില്‍ പൊലീസ് അന്വേഷണം


കോഴിക്കോട് : കോഴിക്കോട്ടെ വനിതാ ശിശു സംരക്ഷണ കേന്ദ്രത്തില്‍ നിന്ന് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയേയും കുഞ്ഞിനെയും കാണാതായി. പോക്‌സോ കേസ് അതിജീവിതയായ പതിനേഴുകാരിയേയും മൂന്നുവയസുള്ള കുഞ്ഞിനെയുമാണ് കാണാതായത്. 

ഇന്നലെ രാത്രിയോടെയായിരുന്നു ഇരുവരെയും വനിത ശിശുസംരക്ഷണ കേന്ദ്രമായ സഖിയില്‍ നിന്ന് കാണാതായത്. വെളളിമാടുകുന്നില്‍ സിഡബ്ല്യുസിക്ക് മുൻപില്‍ ഹാജരാക്കിയ ഇവരെ സിഡബ്ല്യുസിയുടെ നിർദേശപ്രകാരമാണ് ഞായറാഴ്ച ഉച്ചയോടെ വനിത ശിശുസംരക്ഷണ കേന്ദ്രത്തിലെത്തിച്ചത്. 

ഇവിടെനിന്ന് പെണ്‍കുട്ടി കുഞ്ഞുമായി സ്വമേധയാ പുറത്തേക്ക് പോകുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

إرسال تعليق

0 تعليقات