banner

മോഷണക്കേസിലെ പ്രതിയെ പിടികൂടാൻ ശ്രമിച്ച പൊലീസുകാർക്ക് വെട്ടേറ്റു; രണ്ടു ഉദ്യോഗസ്ഥർക്ക് പരിക്ക്


കോഴിക്കോട്ടെ കാരശേരിയിൽ മോഷണക്കേസിലെ പ്രതിയെ പിടികൂടാനെത്തിയ പോലീസുകാരെ പ്രതിയും അമ്മയും ചേർന്ന് വെട്ടിയതായി റിപ്പോർട്ട്. വയനാട് എസ്.പിയുടെ സ്‌ക്വാഡ് അംഗങ്ങളായ ശാലു, നൗഫൽ എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.

വയനാട് കല്പറ്റയിൽ നിന്ന് മോഷണം പോയ കാർ കേസിലെ പ്രതിയായ കാരശേരി വലിയപറമ്പ് സ്വദേശിയായ അർഷാദും, ഉമ്മയുമാണ് വെട്ടിയതെന്ന് പൊലിസ് അറിയിച്ചു. പ്രതിയുടെ വീട്ടിൽ വെച്ചാണ് ആക്രമണം നടന്നത്.

കൈക്കേറ്റ പരിക്കുകളുമായി രണ്ടുപേർക്കും മുക്കം കെഎംസിടി ആശുപത്രിയിൽ ചികിത്സ നൽകുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

إرسال تعليق

0 تعليقات