കൊച്ചി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം ഗൾഫിലേക്ക് നാടുവിട്ട പ്രതിയെ പൊലീസ് ഇന്‍റർപോളിന്‍റെ സഹായത്തോടെ പിടികൂടി. മൂവാറ്റുപുഴ സ്വദേശി പുത്തൻപുരയിൽ വീട്ടിൽ സുഹൈലിനെയാണ് അബുദാബിയിൽ നിന്ന് അറസ്റ്റ് ചെയ്ത് നാട്ടിലെത്തിച്ചത്. ഇയാളെ മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിൽ ഹാജരാക്കി.
2022ലെ കേസിൽ പ്രതിക്ക് എതിരെ കഠിന നടപടികൾ
2022ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറി അവളെ ബലാത്സംഗം ചെയ്ത ശേഷം അബുദബിയിലേക്ക് നാടുവിടുകയായിരുന്നു. 2023-ൽ കേസ് അന്വേഷണ പൂർത്തിയാക്കിയ പൊലീസ്, മൂവാറ്റുപുഴ പോക്സോ കോടതിയിൽ പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു.
ഓപ്പൺ എൻഡഡ് വാറൻ്റും ഇൻറർപോൾ ഇടപെടലും
കോടതി പിന്നീട് പ്രതിക്കെതിരെ ഓപ്പൺ എൻഡഡ് വാറൻ്റ് പുറപ്പെടുവിച്ചു. ഇതേ തുടർന്ന് ലുക്ക് ഔട്ട് നോട്ടീസ് പ്രഖ്യാപിക്കുകയും ഇൻറർപോളിന്റെ സഹായത്തോടെ അബുദാബിയിലെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ഓപ്പറേഷൻ
ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടുന്നതിനുള്ള നടപടികൾ നടന്നത്. വർഷങ്ങളായി നീണ്ട അന്വേഷണത്തിനൊടുവിൽ പ്രതിയെ പിടികൂടിയതോടെ, കേസിൽ കൂടുതൽ നിയമനടപടികൾ വേഗത്തിലാകും.
0 تعليقات