അഞ്ചാലുംമൂട് : പ്രദേശത്തെ 2 എയ്ഡഡ് സ്കൂൾ ഉൾപ്പെടെയുള്ള 4 വിദ്യാലയങ്ങൾക്കും എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയ കൊയ്ത്ത്. അഞ്ചാലുംമൂട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ആകെ 425 പേരാണ് പരീക്ഷ എഴുതിയത് ഇതിൽ 422 വിദ്യാർത്ഥികളും വിജയിച്ചു. 78 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. 99.25 - ആണ് വിജയ ശതമാനം. പ്രാക്കുളം എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂൾ 99.40 ശതമാനം വിജയം നേടി. 165 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതിൽ 164 വിദ്യാർത്ഥികളും വിജയിച്ചു. 18 പേർ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. അഷ്ടമുടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന് പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർത്ഥികളും വിജയിച്ചതോടെ തുടർച്ചയായ മൂന്നാം വർഷവും 100 ശതമാനം വിജയം നേടി. 45 വിദ്യാർത്ഥികളാണ് ഇവിടെ പരീക്ഷയെഴുതിയത്. തുടർച്ചയായ ഒമ്പതാം വർഷവും തൃക്കരുവ എസ്എൻവിഎസ് ഹൈസ്കൂൾ 100 ശതമാനം വിജയം വിജയം കൈവരിച്ചു. 16 വിദ്യാർഥികളാണ് ഇവിടെ പരീക്ഷ എഴുതിയത്. രണ്ടു കുട്ടികൾക്ക് മുഴുവൻ വിഷയത്തിലും എ പ്ലസ് നേടാനായി.
0 تعليقات