കൊല്ലം : മഴയുടെ പശ്ചാത്തലത്തിൽ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മെയ് 31ന് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. ട്യൂഷൻ സെന്ററുകൾക്കും ഈ ദിവസം പ്രവർത്തിക്കാൻ അനുവാദമില്ലെന്ന് ജില്ലാ കലക്ടർ വ്യക്തമാക്കി.
എന്നാൽ, മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും യാതൊരു മാറ്റവുമില്ലെന്നും അവ തുടർന്നും നടക്കുമെന്നും അറിയിപ്പിൽ പറയുന്നു. മഴയെ തുടർന്നുള്ള സുരക്ഷാ ആശങ്കകൾ കണക്കിലെടുത്താണ് ഈ തീരുമാനം.
0 تعليقات