banner

ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചു; അപകടം കല്യാണത്തിന് പോയി ഭർത്താവുമായി തിരിച്ച് വീട്ടിലേക്ക് വരുന്നതിനിടെ

കൊച്ചി : കളമശേരിയിൽ ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചു. കരിപ്പാശേരി മുകളിൽ വെളുത്തേടത്ത് വീട്ടിൽ ലൈല (50) ആണ് മരിച്ചത്.

ഭർത്താവ് അബ്ബാസുമൊത്ത് കല്യാണത്തിന് പോയി തിരിച്ച് വീട്ടിലേക്ക് കടക്കുന്നതിനിടെ 10.30 ഓടെയുണ്ടായ ഇടിമിന്നലിലാണ് ലൈല മരിച്ചത്.

ഇടിമിന്നലിൽ പരിക്കേറ്റ അബ്ബാസ് എറണാകുളം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ലൈലയുടെ മൃതദേഹം എറണാകുളം ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിൽ.

إرسال تعليق

0 تعليقات