banner

കെട്ടുതറയിൽ കുഴഞ്ഞ് വീണു...!, ആനക്കോട്ടയിലെ കൊമ്പൻ ഗോപി കണ്ണൻ ചരിഞ്ഞു

ഗുരുവായൂർ ദേവസ്വം പുന്നത്തൂർ ആനക്കോട്ടയിലെ കൊമ്പൻ ഗോപി കണ്ണൻ ചരിഞ്ഞു. ഇന്ന് പുലർച്ചെ 4.10 ന് ദേവസ്വം ആനത്താവളമായ പുന്നത്തൂർ കോട്ടയിലായിരുന്നു അന്ത്യം. കെട്ടുതറയിൽ കുഴഞ്ഞ് വീഴുകയായിരുന്നു.

49 വയസുള്ള ഗോപി കണ്ണൻ പ്രസിദ്ധമായ ഗുരുവായൂർ ആനയോട്ടത്തിൽ 9 തവണ വിജയിയായിട്ടുണ്ട്. 2001 സെപ്റ്റംബർ മൂന്നിന് തൃശ്ശൂരിലെ വ്യവസായി ഗോപു നന്തിലത്താണ് ഗോപി കണ്ണനെ നടയിരുത്തിയത്.


إرسال تعليق

0 تعليقات