ഇന്ത്യയെ ആക്രമിക്കാന്‍ അയച്ച യുദ്ധവിമാനങ്ങള്‍ നഷ്ടപ്പെട്ടുവെന്ന് സമ്മതിച്ച് പാകിസ്താന്‍. തങ്ങളുടെ രണ്ട് ജെ.എഫ്-17 യുദ്ധവിമാനങ്ങളാണ് ഇന്ത്യ വെടിവെച്ചിട്ടതെന്ന് പാകിസ്താന്‍ അറിയിച്ചു. പാകിസ്താന്റെ ഡയറക്ടര്‍ ജനറല്‍ ഓഫ് ഇന്റര്‍ സര്‍വീസ് പബ്ലിക് റിലേഷന്‍ ആണ് യുദ്ധവിമാനം നഷ്ടപ്പെട്ടകാര്യം അറിയിച്ചത്. മാത്രമല്ല പാകിസ്താന്റെ ഈസ്റ്റേണ്‍ കോറിഡോര്‍ മേഖലയില്‍ കനത്ത നാശം ഇന്ത്യയുടെ പ്രത്യാക്രമണത്തിലുണ്ടായി എന്നും ഡിജിഐഎസ്പിആര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലറിയിച്ചു. ജമ്മു കശ്മീര്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലേക്കാണ് പാകിസ്താന്‍ ആക്രമണം നടത്താന്‍ ശ്രമിച്ചത്.
ജമ്മു കശ്മീരിലെ ഉധംപൂരിലും രാജസ്ഥാനിലെ ജയ്സാൽമീറിലും ഡ്രോൺ ആക്രമണങ്ങൾ തടയുകയും അഖ്‌നൂരിൽ ഒരു ഡ്രോൺ വെടിവെച്ചിടുകയും ചെയ്തു. പൂഞ്ചിൽ രണ്ട് കാമികേസ് ഡ്രോണുകളും വെടിവെച്ചിട്ടു. ജമ്മുവിലെ വിമാനത്താവളം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ പാകിസ്ഥാൻ ഒരേസമയം ആക്രമണം നടത്തി. വ്യാഴാഴ്ച രാത്രി അന്താരാഷ്ട്ര അതിർത്തിയിൽ നിന്ന് ജമ്മുവിലേക്ക് റോക്കറ്റുകൾ തൊടുത്തുവിടുകയായിരുന്നു.
0 تعليقات