banner

മകൾ പീഡനത്തിന് ഇരയായതായി അറിഞ്ഞിരുന്നില്ല; ഭർത്താവിന്റെ വീട്ടുകാർ കുട്ടിയിൽ അമിത താത്പര്യം കാണിച്ചത് അസ്വസ്ഥതപ്പെടുത്തി; മൂന്നു വയസുകാരിയുടെ അമ്മയുടെ മൊഴി പുറത്ത്

മകൾ ലൈംഗിക പീഡനത്തിനിരയായത് അറിഞ്ഞിട്ടില്ലെന്ന് മൂന്നു വയസുകാരിയുടെ അമ്മയുടെ മൊഴി. ഭർത്താവിന്റെ വീട്ടുകാർ കുട്ടിയിൽ അമിതമായി താത്പര്യം കാണിച്ചത് തന്നെ അസ്വസ്ഥതപ്പെടുത്തി.

ഭർത്താവിന്റെ വീട്ടുകാർ കുട്ടിയിൽ നിന്ന് പോലും തന്നെ അകറ്റുന്നതായി തോന്നി. ഭർത്താവ് മറ്റൊരു വിവാഹത്തിനൊരുങ്ങുന്നതായി തനിക്ക് വിവരം കിട്ടിയിരുന്നു. തന്നെ ഒഴിവാക്കിയാൽ കുട്ടി എങ്ങനെ ജീവിക്കുമെന്ന ആശങ്കയുണ്ടാക്കി. രണ്ടാനമ്മയുടെ കീഴിൽ തന്റെ കുഞ്ഞ് ജീവിക്കുന്നത് ദുഃസ്വപ്നം കണ്ടെന്നും കുഞ്ഞിന്റെ ഭാവിയിൽ ആശങ്കയുണ്ടായതിനാലാണ് കൊലപ്പെടുത്തിയതെന്നും യുവതി മൊഴി നൽകിയെന്നാണ് വിവരം

കുട്ടിയുടെ അമ്മയെ പുഴയിലെറിഞ്ഞ മൂഴിക്കുളം ഭാഗത്തെത്തിച്ച് പൊലീസ് തെളിവെടുക്കും. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് പോക്‌സോ കേസില്‍ അറസ്റ്റിലായ കുട്ടിയുടെ അച്ഛന്റെ അടുത്ത ബന്ധുവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഇയാള്‍ മൂവാറ്റുപുഴ ജയിലിലാണുള്ളത്.

പോക്‌സോ കേസില്‍ അറസ്റ്റിലായ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കുട്ടിയെ പ്രതി ലൈംഗികമായി ചൂഷണം ചെയ്ത വിവരം വീട്ടുകാരും നാട്ടുകാരും പോലും അറിഞ്ഞിരുന്നില്ലെന്നാണ് വിവരം. കുട്ടിയെ പീഡിപ്പിച്ചത് അടുത്ത ബന്ധുക്കളാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍, തെളിവുകള്‍ നിരത്തിയുള്ള വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതി കരഞ്ഞുകൊണ്ട് കുറ്റം സമ്മതിക്കുന്നത്.

إرسال تعليق

0 تعليقات