banner

അഞ്ചാലുംമൂട്ടിൽ ആഡംബര ബൈക്ക് ഇടിച്ച് വഴിയാത്രക്കാരൻ മരിച്ചു; ബൈക്ക് അമിത വേഗതയിലായിരുന്നെന്ന് നാട്ടുകാർ; കേസെടുത്തു


അഞ്ചാലുംമൂട് : ആഡംബര ബൈക്ക് ഇടിച്ച് വഴിയാത്രക്കാരൻ മരിച്ചു. അഞ്ചാലുംമൂട് ജംഗ്ഷന് സമീപം ഇന്ന് രാവിലെ ഏഴര മണിയോടെയായിരുന്നു സംഭവം. കുപ്പണ മുരുന്തൽ ചെമ്പകശ്ശേരിയിൽ തെക്കതിൽ വീട്ടിൽ മുരളി (75) യാണ് മരിച്ചത്. 

അഞ്ചാലുംമൂട് ജംഗ്ഷൻ ഭാഗത്ത് നിന്ന് കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന ആഡംബര ബൈക്ക് വഴിയിൽ നിന്ന മുരളിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ശേഷം നിയന്ത്രണം തെറ്റി സമീപത്തെ ചായക്കടയിൽ നിന്നിരുന്നവരിലേക്കും ബൈക്ക് ഇടിച്ചു കയറി. അതേ സമയം, ബൈക്ക് അമിത വേഗതയിലായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.

മുരളിയെയും പരിക്കേറ്റ ബൈക്കുകാരൻ ഉൾപ്പെടെയുള്ളവരെയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മുരളിയുടെ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ വിവരങ്ങൾ ശേഖരിച്ചു വരികയാണെന്നും കേസ് രജിസ്റ്റർ ചെയ്തതായും അഞ്ചാലുംമൂട് പോലീസ് അറിയിച്ചു. 

إرسال تعليق

0 تعليقات