banner

അരിമ്പാറയുടെ ചികിത്സയ്ക്കായി ആസിഡ് കൊണ്ടുവെച്ചു; അബദ്ധത്തിൽ കുടിച്ച അഞ്ച് വയസുകാരന്‍ ഗുരുതരാവസ്ഥയില്‍


പാലക്കാട് : അബദ്ധത്തില്‍ ആസിഡ് കുടിച്ച അഞ്ച് വയസുകാരന്‍ ഗുരുതരാവസ്ഥയില്‍. കല്ലടിക്കോട് ചൂരക്കോട് സ്വദേശി ജംഷാദിന്റെ മകന്‍ ഫൈസാന്‍ ആണ് അബദ്ധത്തില്‍ ആസിഡ് കുടിച്ചത്.

ശരീരത്തിലുണ്ടായ അരിമ്പാറയുടെ ചികിത്സയ്ക്കായി വീട്ടില്‍ കൊണ്ടുവന്നു വച്ച ആസിഡ് ആണ് കുട്ടി കുടിച്ചത്. കുട്ടിയുടെ വായിലും ചുണ്ടിലും ഗുരുതരമായി പൊള്ളലേറ്റു. കുട്ടിയെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

إرسال تعليق

0 تعليقات