banner

മരുന്ന് നിർമാണ കമ്പനിയിലെ പൊട്ടിത്തെറി...!, കെട്ടിടം പൂർണമായി തകർന്നു, മരണസംഖ്യ 12 ആയി

ഹൈദരാബാദ് : തെലങ്കാനയിൽ സംഗറെഡി ജില്ലയിൽ നിർമാണ കമ്പനിയിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 12 ആയി. 22 പേർക്കു പരുക്കേറ്റു. സിഗാച്ചി കെമിക്കൽ വ്യവസായ കേന്ദ്രത്തിലെ റിയാക്‌റ്ററാണു പൊട്ടിത്തെറിച്ചത്. ഫാക്റ്ററിയുടെ നിർമാണ വിഭാഗം സ്ഥിതി ചെയ്‌തിരുന്ന കെട്ടിടം പൂർണമായി തകർന്നു.

മറ്റു കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. അഗ്നിശമന സേനാംഗങ്ങൾ 11 ഫയർ എഞ്ചിനുകളുടെ സഹായത്തോടെ തീ നിയന്ത്രണ വിധേയമാക്കാൻ ശ്രമിക്കുകയാണ്. പൊട്ടിത്തെറിക്കിടെ 100 മീറ്റർ അകലേക്ക് തൊഴിലാളികൾ തെറിച്ചുവീഴുകയായിരുന്നു.


إرسال تعليق

0 تعليقات