തൃക്കരുവ : ഡിവൈഎഫ്ഐ ഞാറക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ 2025 ഉണർവ് പദ്ധതിയുടെ ഭാഗമായി ഏലിമല ജംഗ്ഷന് സമീപമുള്ള സീതാറാം യെച്ചൂരി നഗറിൽ 100 കുട്ടികൾക്ക് പഠനോപകരണ വിതരണം നടത്തി. 2025 ജൂൺ 29-ന് വൈകിട്ട് 4 മണിക്ക് നടന്ന ചടങ്ങിൽ ഡിവൈഎഫ്ഐ ഞാറക്കൽ യൂണിറ്റ് പ്രസിഡന്റ് ഗോകുൽ അധ്യക്ഷനായി. ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ എസ്.ആർ. അരുൺ ബാബു പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
യൂണിറ്റ് സെക്രട്ടറി അഭിരാജ് സ്വാഗതം ആശംസിച്ചു. സി.പി.ഐ.എം. ബ്രാഞ്ച് സെക്രട്ടറി അരുൺ ചന്ദ്, അഭീഷ്, ലോക്കൽ കമ്മിറ്റി സെക്രട്ടറി ബൈജു ജോസഫ്, ലോക്കൽ കമ്മിറ്റി അംഗം അനിൽകുമാർ, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ശരത് ബി. ചന്ദ്രൻ, മേഖലാ സെക്രട്ടറി അൻവർ എന്നിവർ ആശംസകൾ അർപ്പിച്ചു. മേഖലാ ട്രഷറർ അനൂപ് നന്ദി രേഖപ്പെടുത്തി.
0 تعليقات