banner

കൊല്ലത്ത് 630 ഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ


കൊല്ലം : രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 630 ഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിലായി. കൊല്ലം ഈസ്റ്റ് വൈദ്യശാല മുക്കിൽ (ഗാന്ധിനഗർ 117) എടത്തറ വീട്ടിൽ വിഷ്ണു (32), മൺറോത്തുരുത്ത് നെന്മേനി അഞ്ജലി വീട്ടിൽ കോട്ടൻ എന്ന് വിളിക്കുന്ന അർജുൻ (24) എന്നിവരാണ് അറസ്റ്റിലായത്.

കൊല്ലം എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ ആർ. രജിത്തിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ആദ്യം വിഷ്ണുവിന്റെ വീട്ടിൽനിന്ന് 130 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. വിഷ്ണുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ അർജുന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ 500 ഗ്രാം കഞ്ചാവ് കൂടി പിടിച്ചെടുത്തു.

പരിശോധനാ സംഘത്തിൽ പ്രിവന്റീവ് ഓഫീസർ എ. ഷിഹാബുദ്ദീൻ, സിവിൽ എക്സൈസ് ഓഫീസർമാരായ എസ്.എസ്. ശ്രീനാഥ്, വി. അജീഷ് ബാബു, വൈശാഖ്, വനിത സിവിൽ എക്സൈസ് ഓഫീസർ രാജി, ഡ്രൈവർ ശിവപ്രകാശ്, കൊല്ലം ഐ.ബി ഇൻസ്പെക്ടർ ബി. ദിനേശ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ എസ്. വിനയകുമാർ, ജെ. ജോൺ, സി. ബിജുമോൻ, ഡ്രൈവർ ഡി. ദിലീപ് എന്നിവർ ഉൾപ്പെട്ടു. 

പിടിയിലായവർക്കെതിരെ NDPS ആക്ട് പ്രകാരം കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയതായി എക്സൈസ് അധികൃതർ അറിയിച്ചു.

إرسال تعليق

0 تعليقات