banner

കൊല്ലത്ത് ബൈക്ക് തട്ടുകടയിലേക്ക് ഇടിച്ചുകയറി അപകടം...!, തൊഴിലാളിയുടെ ദേഹത്തേക്ക് തിളച്ച എണ്ണവീണു



കൊല്ലം : 2025 ജൂൺ 29-ന് ഉച്ചയ്ക്ക് 12:30-ന് കല്ലുപാലത്തിന് സമീപം നിയന്ത്രണം തെറ്റിയ ബൈക്ക് തട്ടുകടയിലേക്ക് ഇടിച്ചുകയറി. 

അപകടത്തിൽ തമിഴ്നാട് സ്വദേശിയും തട്ടുകട നടത്തുന്നയാളുമായ അയ്യർ സ്വാമി (42) ഗുരുതരമായി പൊള്ളലേറ്റു. കടയിലെ അടുപ്പിന് മുകളിലുണ്ടായിരുന്ന തിളച്ച എണ്ണയും പാത്രവും മറിഞ്ഞാണ് പൊള്ളലേറ്റത്. ഇദ്ദേഹത്തെ ഉടൻ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഫുഡ് ഡെലിവറി ബോയ് ആയ ഹരികൃഷ്ണൻ സഞ്ചരിച്ച ബൈക്കാണ് അപകടത്തിൽപ്പെട്ടത്. വീഴ്ചയിൽ ഹരികൃഷ്ണനും പരിക്കേറ്റു. പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

إرسال تعليق

0 تعليقات