banner

മദ്യപിച്ച് ബോധമില്ലാതെ എയർ ഇന്ത്യ എക്സ്‍പ്രസ് വിമാനത്തിൽ ക്യാബിൻ ക്രൂവിനോട് അപമര്യാദയായി പെരുമാറി; യാത്രക്കാരനെതിരെ പരാതി

വിമാനത്തില്‍ വെച്ച് ക്യാബിന്‍ ക്രൂവിനോട് മദ്യലഹരിയില്‍ യാത്രക്കാരന്‍ മോശമായി പെരുമാറി. 

ദുബൈ-ജയ്പൂര്‍ എയര്‍ ഇന്ത്യ വിമാനത്തിലാണ് സംഭവം ഉണ്ടായത്. മദ്യപിച്ച് ലക്കുകെട്ട യാത്രക്കാരന്‍ ക്യാബിന്‍ ക്രൂവിനോട് അപമര്യാദയായി പെരുമാറുകയായിരുന്നെന്ന് എയര്‍ലൈന്‍ ശനിയാഴ്ച അറിയിച്ചു.

വിമാനം ജയ്പൂരിലെത്തിയപ്പോൾ എയര്‍ലൈന്‍ ഇക്കാര്യം എയര്‍പോര്‍ട്ട് അതോറിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതനുസരിച്ച് പൊലീസില്‍ അറിയിക്കുകയും പരാതി ഫയല്‍ ചെയ്യുകയും ചെയ്തതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.


إرسال تعليق

0 تعليقات