മുംബൈ : തിരക്കേറിയ ട്രെയിനിൽ നിന്ന് വീണ് അഞ്ച് പേർ മരിച്ചു. മുംബൈയിലാണ് ദാരുണ സംഭവം നടന്നത്. ഛത്രപതി ശിവജി മഹാരാജ് ടെർമനിലിലേക്ക് പോയ ട്രെയിനിലെ യാത്രക്കാരാണ് അപകടത്തിൽപ്പെട്ടത്.
പുഷ്പക് എക്സ്പ്രസും കസാര ലോക്കലും പരസ്പരം മുറിച്ചുകടക്കുമ്പോഴാണ് സംഭവം. മുംബ്ര, ദിവ റെയിൽവേ സ്റ്റേഷനുകൾക്കിടയിലാണ് അപകടമുണ്ടായതെന്നാണ് വിവരം.
അമിതമായ തിരക്ക് മൂലമാണ് അപകടമുണ്ടായതെന്ന് റെയിൽവേ അറിയിച്ചു. പന്ത്രണ്ടോളം പേർ ട്രെയിനിൽ നിന്ന് വീണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇവരുടെ ജീവൻ രക്ഷിക്കാനായില്ല.
ട്രെയിനിൽ നിരവധി യാത്രക്കാർ ഡോറുകളിൽ തൂങ്ങിയും പുറത്തേക്ക് തള്ളിനിന്നുമൊക്കെ യാത്ര ചെയ്യുകയായിരുന്നു എന്നാണ് റിപ്പോർട്ട്. അപകടത്തെ തുടർന്ന് റെയിൽവെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.
പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. അപകടത്തെ തുടര്ന്ന് പ്രദേശത്ത് ട്രെയിന് ഗതാഗതം തടസപ്പെട്ടു. സംഭവത്തിൽ റെയിൽവേ അന്വേഷണം ആരംഭിച്ചു.
0 تعليقات