banner

കഞ്ചാവ് വേട്ടക്കിറങ്ങിയ എക്സൈസ് പിടിച്ചെടുത്തത് ലക്ഷങ്ങൾ...!, രേഖകളില്ലാതെ കടത്തിക്കൊണ്ട് വന്ന 9,98,500 രൂപ പിടികൂടി; ഒരാൾ അറസ്റ്റിൽ


മഞ്ചേശ്വരം : രേഖകളില്ലാതെ കടത്തിക്കൊണ്ട് വന്ന 9,98,500 രൂപ പിടികൂടി എക്സൈസ്.

മുളിയാർ സ്വദേശി ഷെയ്ഖ് ആരിഫാണ് ബസിൽ രേഖകളില്ലാത്ത പണവുമായി പിടിയിലായത്.

മഞ്ചേശ്വരം എക്സൈസ് ചെക്ക്‌പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിലാണ് ഇയാൾ പിടിയിലായത്.

എക്സൈസ് കസ്റ്റഡിയിലെടുത്ത ഷെയ്ഖ് ആരിഫിനെ പിന്നീട് പിന്നീട് മഞ്ചേശ്വരം പൊലീസിന് കൈമാറി.

എക്സൈസ് ഇൻസ്പെക്ടർ ആദർശ്.ജിയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ കെമു ടീമിലെ പ്രിവന്റീവ് ഓഫീസർ ജിജിൻ.എം.വി, സിവിൽ എക്സൈസ് ഓഫീസർമാരായ സുബിൻ ഫിലിപ്പ്, സനൽ കുമാർ, പ്രിവന്റീവ് ഓഫീസർ മൊയ്‌ദീൻ സാദിക്, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) പ്രശാന്ത് കുമാർ.വി, സിവിൽ എക്സൈസ് ഓഫീസർ രാഹുൽ.ടി എന്നിവരും പങ്കെടുത്തു.

إرسال تعليق

0 تعليقات