banner

തുടർച്ചയായ രണ്ടാംദിനവും സ്വർണ്ണ വിലയിൽ വൻ ഇടിവ്...!, പവന് 200 രൂപ കുറഞ്ഞു; ഇന്നത്തെ വില ഇങ്ങനെ

കൊച്ചി : സംസ്ഥാനത്ത് തുടർച്ചയായ രണ്ടാംദിനവും സ്വർണവില ഇടിഞ്ഞു. പവന് 200 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 71,640 രൂപയിലെത്തി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 8955 ആണ് ഇന്നത്തെ വില.

ഇന്നലെ 71,840 രൂപയും വെള്ളിയാഴ്ച 73,040 രൂപയുമായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ശനിയാഴ്ച പവന്റെ വിലയിൽ 1200 രൂപയുടെ കുറവുണ്ടായിരുന്നു. ഇതോടെ രണ്ട് ദിനം കൊണ്ട് 1400 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്.

ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിലും 25 രൂപയുടെ കുറവുണ്ടായിട്ടുണ്ട്. ഗ്രാംവില 7,345 രൂപയാണ്. അതേസമയം വെള്ളിവില മാറ്റമില്ലാതെ 113 രൂപയില്‍ തുടരുന്നു.

ജൂൺ തുടക്കത്തിൽ 71,360 രൂപയായിരുന്നു പവൻ വില. തുടർന്ന് ജൂൺ അഞ്ചിന് മാസത്തെ ഉയർന്ന വിലയായ 73,040ലെത്തിയിരുന്നു. ഏപ്രില്‍ 22 ന് സ്വര്‍ണവില 74530 എന്ന എക്കാലത്തേയും റെക്കോർഡ് നിരക്കിലേക്ക് എത്തിയിരുന്നു. എന്നാല്‍ അതിന് ശേഷം സ്വര്‍ണ വില താഴേക്ക് പോയി. തുടർന്ന് മേയ് മാസത്തില്‍ വലിയ ചാഞ്ചാട്ടമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചിരുന്നത്.

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 71,640 രൂപയാണ്. എങ്കിലും ഈ വിലയ്ക്ക് ഒരു പവന്‍ ആഭരണം സ്വന്തമാക്കാനാകില്ല. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും നൽകണം.

അതായത് കൃത്യമായി പറഞ്ഞാല്‍ 81,200 രൂപയ്ക്ക് മുകളിലാകും. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകും.

إرسال تعليق

0 تعليقات