banner

ഒരാഴ്ചകൊണ്ട് കുത്തനെ താഴേക്ക് വീണ് സ്വർണ വില…!, വലിയ ആശ്വാസത്തിൽ സാധാരണക്കാർ; ഇന്നത്തെ വില ഇങ്ങനെ

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. പവന് ഇന്നലെ 440 രൂപ കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണിവില 71,440 രൂപയാണ്. കഴിഞ്ഞ ആഴ്ച വ്യാപാരം ആരംഭിച്ചത് തന്നെ വിലയിടിവോടെയാണ്. കഴിഞ്ഞ ഏഴ് ദിവസംകൊണ്ട് പവന് 2440 രൂപയാണ് കുറഞ്ഞത്.

വെള്ളിയാഴ്ച 680 രൂപ ഇടിഞ്ഞതോടെ സ്വർണ വില 72,000 ത്തിന് താഴേക്കെത്തിയിരുന്നു. ഈ വിലയിടിവ് തുടർന്നാൽ വില 70,000 ത്തിന് താഴെയെത്തുമെന്നാണ് സ്വർണാഭരണ പ്രേമികൾ പ്രതീക്ഷിക്കുന്നത്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വപണി വില ഇന്നലെ 55 രൂപ കുറഞ്ഞു. ഇന്നത്തെ വില 8930 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്നലെ 35 രൂപ കുറഞ്ഞു. ഇന്നത്തെ വപണി വില 7325 രൂപയാണ്. വെള്ളിയുടെ വിലയും ഇന്നലെ ഇടിഞ്ഞിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 115 രൂപയാണ്.

إرسال تعليق

0 تعليقات