banner

കൊല്ലത്ത് അയൽവാസിയുടെ മൺവെട്ടി കൊണ്ടുള്ള വെട്ടേറ്റ് ഗൃഹനാഥൻ മരിച്ചു


കൊല്ലം : കുണ്ടറയിൽ അയൽവാസിയുടെ മൺവെട്ടി കൊണ്ടുള്ള വെട്ടേറ്റ് ഗൃഹനാഥൻ മരിച്ചു. അമ്പിപ്പൊയ്ക മേലേക്കുന്നത് ശരത്ത് ഭവനിൽ സതീശൻ (52) ആണ് അയൽവാസിയുടെ ആക്രമണത്തിൽ മരിച്ചത്. ജൂൺ 21-ന് രാവിലെ അയൽവാസിയായ തോട്ടത്തിൽ വീട്ടിൽ സുകു (40) സതീശനെ മൺവെട്ടി ഉപയോഗിച്ച് വെട്ടുകയായിരുന്നു. 

സതീശന്റെ വീട്ടുപറമ്പിൽ കെട്ടിനിന്ന വെള്ളം സുകുവിന്റെ പറമ്പിലേക്ക് ഒഴുകിയതിനെ ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണമായത്. ഗുരുതരമായി പരിക്കേറ്റ സതീശനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും ഇന്ന് വൈകിട്ടോടെ മരണത്തിന് കീഴടങ്ങി.

إرسال تعليق

0 تعليقات